Thu. Apr 9th, 2020

ഡല്‍ഹി കലാപം; മരണം 18 ആയി

ഡല്‍ഹി കലാപത്തിൽ മരിച്ചവരുടെ എണ്ണം 18 ആയി. ഇന്ന് രാവിലെ അഞ്ചുപേരെ മരിച്ച നിലയില്‍ കൊണ്ടുവന്നതായി ഗുരു തേജ് ബഹദൂര്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു. ചൊവ്വാഴ്ച വൈകീട്ട് വരെ 13 പേര്‍ മരിച്ചെന്നായിരുന്നു റിപ്പോര്‍ട്ട്. 50 പോലീസുകാര്‍ ഉള്‍പ്പടെ 180 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.

പരിക്കേറ്റവരില്‍ വലിയൊരു പങ്കിനും ശരീരത്തില്‍ വെടിയേറ്റിട്ടുണ്ട്‌ പരിക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സ ഉറപ്പാക്കാന്‍ ഡല്‍ഹി ഹൈക്കോടതി ചൊവ്വാഴ്ച അര്‍ധരാത്രി പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മോജ്പുര്‍, ബാബര്‍പുര്‍ മെട്രോ സ്റ്റേഷനുകള്‍ക്കു സമീപമുള്ള പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ചൊവ്വാഴ്ച അക്രമമുണ്ടായി. വെടിയുണ്ടകളും പെട്രോള്‍ ബോംബും കല്ലുകളും വര്‍ഷിച്ച സംഘര്‍ഷത്തില്‍ കുട്ടികളടക്കം നൂറിലേറെപ്പേര്‍ക്കു പരിക്കേറ്റു. യുദ്ധസമാനമായ അന്തരീക്ഷത്തില്‍ അക്രമികളെ പിരിച്ചുവിടാന്‍ പോലീസ് പലതവണ കണ്ണീര്‍വാതകം പ്രയോഗിച്ചു.

ഇതിനിടെ, ഡല്‍ഹിയില്‍ ക്രമസമാധാനച്ചുമതലയുള്ള സ്‌പെഷ്യല്‍ കമ്മിഷണറായി 1985 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥന്‍ എസ്.എന്‍. ശ്രീവാസ്തവയെ ആഭ്യന്തരമന്ത്രാലയം നിയമിച്ചിട്ടുണ്ട്. സി.ആര്‍.പി.എഫില്‍ നിന്നാണ് അദ്ദേഹത്തെ ഡല്‍ഹി പോലീസിലേക്ക് മാറ്റിയത്.

Leave a Reply

Your email address will not be published.

Copyright © All rights reserved. | Newsphere by AF themes.