സിനിമപരിചയം മതിഭ്രമങ്ങൾ, ഓർമകൾ, സ്വപ്‌നങ്ങൾ

പുറന്തള്ളപ്പെട്ട ഒരു ഗ്രീക്ക് ചലച്ചിത്രകാരൻ തൊണ്ണൂറുകളിലെ ബാൾക്കൻ പ്രദേശത്തു കൂടി നടത്തുന്ന ഒരുഅന്വേഷണയാത്രയും അലച്ചിലുമാണ് തിയോ ആഞ്ചലോപൗലോയുടെ യുളീസസ് ഗേസി(1995/വർണം/ഗ്രീസ്/176 മിനുറ്റ്)ലുള്ളത്. യൂറോപ്പിലെ ബാൾക്കൻ പ്രദേശം മുഴുവനും ഇക്കാലത്ത് അരക്ഷിതത്വത്തിന്റെയും വംശീയമൗലികവാദങ്ങളുടെയും യുദ്ധങ്ങളുടെയും പിടിയിലായിരുന്നു. പേരില്ലാത്ത നായകകഥാപാത്രം ഗ്രീസിൽ നിന്ന്അൽബേനിയയിലേക്കും ബൾഗേറിയയിൽ നിന്ന് റുമാനിയയിലേക്കും അവിടെ നിന്ന് കരിങ്കടലിലെകോസ്റ്റാൻസയിലേക്കും ഡനൂബേയിൽ നിന്ന് മുൻ യുഗോസ്ലാവിയയിലേക്കും യുളീസസ് എന്ന മിത്തിനെ തേടിഅലയുകയാണ്. മുൻ യു

ഗോസ്ലാവിയയിലെ ബൽഗ്രേഡിലും വുക്കോവറിലും മോസ്തറിലും സരയാവോവിലും അയാൾ അലയുന്നു. ഈയാത്രയുടെ പ്രേരക ഘടകം അഥവാ ആഴത്തിലുള്ള പ്രചോദനം ഈ നൂറ്റാ­nന്റെ തുടക്കത്തിൽ ചിത്രീകരിച്ചതുംഡെവലപ്പ് ചെയ്തിട്ടില്ലാത്തതുമായ ഒരു ഷോർട്ട് ഫിലിമിന്റെ റോളുകൾ തേടിക്കïുപിടിക്കുക എന്നതാണ്. ബാൾക്കൻസിനിമയുടെ സ്ഥാപകരായ മനാക്കീസ് സഹോദരന്മാർ നിർമിച്ച ആദ്യ സിനിമയായിരുന്നു അത്. നഷ്ടപ്പെട്ട ഒരുനിഷ്‌കളങ്കകാലത്തെക്കുറിച്ചുള്ള അന്വേഷണമാണ് ചലച്ചിത്രകാരൻ വിഭാവനം ചെയ്യുന്നത്. ബാൾക്കൻ രാജ്യങ്ങളുടെപൊതു ചരിത്രത്തെയാണ് നഷ്ടപ്പെട്ട റീൽ എന്ന രൂപകത്തിലൂടെ ആഞ്ചലൊ പൗലോ അടയാളപ്പെടുത്തുന്നത്.

സോവിയറ്റ് യൂണിയൻ പല കഷണങ്ങളായി ചിതറിപ്പോയതിന്റെ അനുഭവങ്ങളോടെയാണ് തൊണ്ണൂറുകളുടെദശകം ആരംഭി ക്കുന്നത്. എന്താണീ അനുഭവം ലോകത്തിന് പകർന്നുകൊടുത്തത്? യുദ്ധങ്ങളും തകർച്ചകളും കൂടുതൽയുദ്ധങ്ങളെക്കുറിച്ചുള്ള ഊഹാപോഹങ്ങളും കൊ­vïകലുഷിതമായിത്തീർ ഒരു നൂറ്റാ­nന്റെ അവസാനദശകമാണിത്.ഒരായിരം കൊല്ലം കൊ­mണ് ഗ്രീസ്, യൂറോപ്പിന്റെ മുഖ്യശ്രദ്ധാകേന്ദ്രത്തിൽ നിന്ന് ഏറ്റവും അവഗണിക്കപ്പെട്ടരാജ്യമായിത്തീർന്നത്. ആരാണ്, അല്ലെങ്കിൽ എന്തു പ്രതിഭാസമാണ് ഈ വിപര്യയത്തിന് ഉത്തരവാദി? യൂറോപ്പ് എന്നമഹത്തായ രാഷ്ട്രീയ – ചരിത്ര ചക്രം ഗ്രീസിൽ നിന്നാണ് കഴിഞ്ഞ ര­mയിരം വർഷം മുമ്പ് ആരംഭിച്ചത്. ഹോമറുടെഇല്ല്യഡും ഒഡീസിയും ഹെറോദോത്തസിന്റെ ചരിത്രങ്ങളും ഗ്രീക്ക് ട്രാജഡികളും യൂറോപ്യൻ ആന്തരിക മനസ്സിന്റെആഴങ്ങളിൽ തന്നെയാണ് ഇതിഹാസങ്ങൾ എന്ന നിലക്ക് രചിക്കപ്പെട്ടതും സ്ഥാപിക്കപ്പെട്ടതും. അവയെല്ലാം യുദ്ധങ്ങളുംയുദ്ധാനന്തര അനുഭവങ്ങളും ആയിരുന്നു. ഈ ദുരന്തങ്ങൾ ആവർത്തിക്കപ്പെട്ടുകൊt­യിരിക്കുന്നു. എന്തു പാഠങ്ങളാണ്നാം പഠിക്കുന്നത്? അഥവാ പഠിക്കാതിരിക്കുന്നത്.

ഹോമറുടെ കഥ ആവർത്തിക്കുന്നതിനു വേ­nïലെനിൻ എന്ന പ്രതീകത്തിന്റെ തകർച്ചയെയാണ് ആഞ്ചലോപൗലോഉപയോഗിക്കുന്നത്. ലെിന്റെ പ്രതിമ ക്രെയിൻ ഉപയോഗിച്ച് മാറ്റുന്നതിന്റെ ദീർഘമായ എപ്പിസോഡ് സൃഷ്ടിക്കുന്നഐതിഹാസികത ശ്രദ്ധേയമാണ്. 1940 കളിലെ യൂറോപ്യൻ മൂന്നാം ലോകമായിരുന്ന ഇറ്റലിയിൽ നിന്ന് പുറത്തുവന്നഡിസീക്കയുടെയും റോസല്ലിനിയുടെയും കാഴ്ചപ്പാടിനു സമാനമായ ഒരു മൂന്നാംലോക ഗ്രീസിൽ നിന്നു കൊ­mണ്അദ്ദേഹം വിലപിച്ചത്. സംഭാഷണങ്ങൾക്കു പകരം നിശ്ശബ്ദതയെ ആഴമുള്ള പ്രതീകമായി അടിസ്ഥാനപ്പെടുത്തുന്നഅദ്ദേഹം നാടകീയതക്കു പകരം പ്രസ്താവനകളും സൂചനകളും കൊ­mണ് ഇതിവൃത്തം പൂർത്തീകരിക്കുന്നത്.

മൂന്നു മണിക്കൂർ ദൈർഘ്യമുള്ള സിനിമയിൽ അറുപതു ഷോട്ടുകൾ മാത്രമേ ഉള്ളൂ. തുടക്കത്തിൽ മനാക്കിസ്സഹോദരന്മാരുടെ അസിസ്റ്റന്റായി പ്രവർത്തിച്ചിരുന്നയാൾ ഒരു നീലക്കപ്പൽ കരയോടടുക്കുന്നത് ചിത്രീകരിക്കാൻതങ്ങൾ കാത്തിരുന്നതെങ്ങനെയെന്നും അപ്പോൾ യനാക്കിസ് മനാക്കിസ് മരണപ്പെട്ടതെങ്ങനെ എന്നുംകഥാനായകനോട് വിശദീകരിക്കുന്ന ദൃശ്യം കാലങ്ങൾക്കും ഓർമകൾക്കും ധാരണകൾക്കും അതീതമായിട്ടാണ്സാക്ഷാത്ക്കരിച്ചിരിക്കുന്നത്. അതു പോലെത്തന്നെ 1945 മുതൽ 1950 വരെയുള്ള കാലഘട്ടത്തിലെ അമിതാധികാ രവാഴ്ചക്കാലത്തിന്റെ ഓർമകൾ, നീ­pനിൽക്കുന്ന ഒരു സ്വപ്ന സീക്വൻസിലൂടെ ആവിഷ്‌ക്കരിച്ചിരിക്കുന്നത്വിസ്മയാവഹമാണ്. ദൂരെ മാറി നിന്ന് കാണുമ്പോൾ മികച്ചതായി തീരുന്ന ഒരു കാഴ്ചയാണ് ജീവിതം എന്നാണ്ആഞ്ചലോപൗലോയുടെ അഭിപ്രായം. അതിന്റെ വലിയ മറവുകളും തിരിവുകളും, മഹത്തായ അർത്ഥങ്ങൾ,ഒഴിച്ചുകൂടാനാകാത്തതും വീരസാഹസികവുമായ തീക്ഷ്ണതകൾ എന്നിവ അപ്പോഴേ വേർതിരിച്ച് മനസ്സിലാവൂ എന്നാണ്അദ്ദേഹം കരുതുന്നത്.

ചരിത്രത്തിന്റെ അന്ത്യത്തെക്കുറിച്ചല്ല തീർച്ചയായും ആഞ്ചലോപൗലോ വ്യാകുലപ്പെന്നത്. കഷണങ്ങളാക്കപ്പെട്ടലെനിൻ പ്രതിമയും മൊണാസ്തിരിയിലെ കത്തിനശിച്ച സിനിമാഹാളും സരയാവോവിൽ വധിക്കപ്പെട്ട ജനങ്ങളുംഏറ്റവും അവസാനം കത്തിക്കരിഞ്ഞ ഫിലിംറോളുകളും  നാം അനുഭവിക്കുന്ന ഭീകരമായ വർത്തമാനയാഥാർത്ഥ്യത്തെതന്നെയാണ് പ്രതീകവത്ക്കരിക്കുന്നത്. എന്നാൽ, ഒരു കുഞ്ഞിന്റെ പ്രസന്നമായ മുഖം ഓർമകളിൽ നിന്ന്പുറത്തെടുക്കുന്നതിലൂടെ പ്രതീക്ഷകൾ തന്നെയാണ് മനുഷ്യവംശത്തെ നിലനിർത്തുന്നതെന്ന സത്യം അദ്ദേഹംഉയർത്തിപ്പിടിക്കുന്നു. യുളീസസ് ഗേസിന്റെ ഐതിഹാസികമായ ആഖ്യാനരീതി കാണിക്കുന്നത് അയാളുടേതുംഅവളുടേതുമായ അർത്ഥങ്ങളും അന്തരാർത്ഥങ്ങളും മെനഞ്ഞെടുക്കാൻ പാകത്തിലുള്ളതാണ്. നോട്ടത്തെയുംകാലഗണനയെയും അധീനപ്പെടുത്താനുള്ള അധികാരബലതന്ത്രത്തെ വെല്ലുവിളിക്കുന്ന സ്വാതന്ത്ര്യത്തിന്റെനിലപാടായി സിനിമ മാറുന്നതും ആ രീതിയിലൂടെയാണ്.


Leave a Reply

Your email address will not be published.