ലോകം ഇന്ത്യയിൽ പന്തുതട്ടും :-ഇ സുദേഷ്

ഇന്ത്യയിൽ ആദ്യമായി നടക്കുന്ന ഫിഫയുടെ ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശത്തിലേക്ക് നാടും നഗരവുംഉണരുകയായി. ഇന്ത്യൻ ഫുട്‌ബോളിന് അടിമുടി ഉണർവാകും അണ്ടïർ 17 ലോകകപ്പ് എന്നുറപ്പ്. 1950 ൽ ബ്രസീലിൽനടന്ന സീനിയർ ഫുട്‌ബോൾ ലോകകപ്പിൽ കളിക്കാൻ യോഗ്യത നേടിയിട്ടും അവസരം നഷ്ടമാക്കിയ നാടിന്വർഷങ്ങൾക്കിപ്പുറം തിരിച്ചുവരവിനു കിട്ടിയ സുവർണാവസരമാണിത്. ഒക്‌ടോബർ ആറു മുതൽ 28 വരെ നീളുന്നടൂർണമെന്റിൽ പങ്കെടുക്കാൻ ലോകത്തെ പ്രമുഖ ഫുട്‌ബോൾ ശക്തികളിൽനിന്നെല്ലാം കുട്ടിത്താരങ്ങൾ എത്തുന്നു.ബ്രസീൽ,   സ്‌പെയിൻ,  ജർമനി, ഫ്രാൻസ്, മെക്‌സികോ തുടങ്ങിയവരടക്കം ആറു ഗ്രൂപ്പിലായി 24 ടീമുകളാണുള്ളത്.ടൂർണമെന്റിന് ആതിഥേയത്വം വഹിക്കാൻ േകരളത്തിനും അവസരം ലഭിച്ചത് നമ്മുടെ നാട്ടിെല കായികപ്രേമികൾക്ക്ആവേശം നൽകുന്നു. കൊച്ചി അന്താരാഷ്ട്ര സ്‌റ്റേഡിയത്തിൽ ബ്രസീൽ, സ്‌പെയിൻ തുടങ്ങിയ വമ്പന്മാരുടെ മത്സരങ്ങൾനേരിൽ കാണാൻ മലയാളികൾക്ക് ഭാഗ്യമുïണ്ട്. കൊൽക്കത്ത, മുംബൈ, ഗുവഹത്തി, ഗോവ, ഡൽഹി തുടങ്ങിയവേദികളിലും മത്സരം നടക്കും. ഫൈനൽ കൊൽക്കത്തയിലെ സാൾട്ട്‌ലേക്ക് സ്‌റ്റേഡിയത്തിലാണ്.

1.30 കോടി ജനങ്ങൾ വസിക്കുന്ന ഇന്ത്യയിൽ ഫുട്‌ബോളിനുള്ള അനന്തസാധ്യതകൾ തിരിച്ചറിഞ്ഞാണ് ഫിഫ ലോകകപ്പ്നടത്താൻ അവസരം നൽകിയത്. ഫുട്‌ബോൾ റാങ്കിങ്ങിൽ നമ്മൾ പിന്നിലാണെങ്കിലും ഭാവിസാധ്യത ഫിഫപരിഗണിച്ചു. കോമൺവെൽത്ത് ഗെയിംസ് പോലെ കായികമേളകൾ അഴിമതിയുടെ കുത്തരങ്ങായ ചിലദുരനുഭവങ്ങൾ മുന്നിലുണ്ടെങ്കിലും ഇന്ത്യൻ ഫുട്‌ബോളിനെ സംബന്ധിച്ച് ഈ ലോകകപ്പ് നല്ല സുചനയാണ്. ലോകത്തെപ്രമുഖ ടീമുകൾക്കെതിരെ കളിക്കാൻ ലഭിക്കുന്ന അവസരം നമ്മുടെ കുട്ടിത്താരങ്ങൾക്ക് നല്ല അനുഭവമാകും. വിവിധകളിശൈലികളുമായി ഇണങ്ങാനും ഭാവിയിൽ അന്താരാഷ്ട്ര മത്സരങ്ങൾക്ക് ഇറങ്ങുമ്പോൾ പതർച്ചയില്ലാതിരിക്കാനുംഅവർക്ക് ഈ പരിചയം. നമ്മുടെ കുട്ടിത്താരങ്ങൾക്കു ലഭിക്കുന്ന പ്രശസ്തിയും ഇന്ത്യയിലെ പ്രധാനമേഖലകളിലെല്ലാമായി നടക്കുന്ന ടൂർണമെന്റിന്റെ ആവേശവും ഫുട്‌ബോളിലേക്ക് കുടുതൽ പേരെ ആകർഷിക്കും.ഭാവിയിൽ നമ്മുടെ ഫുട്‌ബോളിന് കളിക്കാരും കാണികളും ആരാധകരും വർധിക്കും.

സംസ്ഥാന സർക്കാരിന്റെ ഫലപ്രദമായ ഇടപെടലിനെ തുടർന്ന് കൊച്ചി പൂർണമായും മത്സരസജ്ജമായി. പ്രധാനസ്‌റ്റേഡിയവും പരിശീലന മൈതാനങ്ങളും ഫിഫയ്ക്ക് കൈമാറി. നഗരവും മത്സരത്തിനായി ഒരുങ്ങി. വൺ മില്യൺഗോൾ, ദീപശിഖാ റിലേ, സെലിബ്രിറ്റി മത്സരങ്ങൾ എന്നീ പരി

പാടികളുമായാണ് കേരളം ലോകകപ്പിനെ വരേവൽക്കുന്നത്. സ്‌റ്റേഡിയം നിർമാണത്തിന് സംസ്ഥാനം 47.33 കോടിചെലവഴിച്ചു. കൊച്ചിയുടെ ഒരുക്കങ്ങൾക്ക് തുരങ്കംവെയ്ക്കാൻ അനാവശ്യ വിവാദങ്ങളുമായി എത്തിയവരെ ഇപ്പോൾകാണാനേയില്ല. ഗോവയിലെ ഇന്ത്യൻ അïണ്ടർ 17 ഫുട്‌ബോൾ ക്യാമ്പിൽ പരിശീലനം തകൃതിയാണ്. രാജ്യം ആദ്യമായിപങ്കെടുക്കുന്ന ഫിഫ ലോകകപ്പിൽ പന്തുതട്ടാൻ കിട്ടിയ അവസരം മുതലെടുക്കാൻ കുട്ടിത്താരങ്ങൾ അവസാനവട്ടഒരുക്കത്തിലാണ്. പരിശീലകൻ ലൂയിസ് നോർട്ടനു കീഴിൽ 21 കളിക്കാരാണ് അന്തിമ ടീമിൽ. ഇന്ത്യൻസാഹചര്യവുമായി അതിവേഗം ഇണങ്ങിയ നോർട്ടന്റെ രീതികൾക്ക് കളിക്കാർക്കിടയിൽ വലിയ അംഗീകാരമുïണ്ട്.കുട്ടികൾക്ക് നല്ല സ്വാതന്ത്ര്യം നൽകുന്ന നോർട്ടൻ ഏതു പ്രതിസന്ധി ഘട്ടത്തിലും അവർക്കൊപ്പം നിൽക്കുന്നപരിശീലകനാണ്. വിവാദങ്ങളെ തുടർന്ന് ഈ വർഷമാദ്യം അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ(എഐഎഫ്എഫ്)പറഞ്ഞുവിട്ട ജർമൻ പരിശീലകൻ നിക്കൊളയ്

ആദമിൽ നിന്നു തികച്ചും വ്യത്യസ്തമാണ് നോർട്ടന്റെ ശൈലി. പ്രതിരോധമാണ് കളിയുടെ എല്ലാമെന്നായിരുന്നുനിക്കൊളയ് കുട്ടികളെ പഠിപ്പിച്ചത്. എന്നാൽ, ആധുനിക ഫുട്‌ബോളിന്റെ മൂലമന്ത്രമായ പൊസഷണൽ  ഫുട്‌ബോളാണ്നോർട്ടനു പ്രിയം. ശക്തരായ എതിരാളികൾ ഇന്ത്യ പ്രതിരോധിക്കുമെന്നാകും കണക്കുകുട്ടുക. പന്തു കുടുതൽ സമയംകൈവശം വെച്ചു കളിക്കാൻ ഇന്ത്യ തുനിഞ്ഞാൽ എതിരാളികൾ പതറുമെന്ന് നോർട്ടൻ കണക്കുകൂട്ടുന്നു. ഇന്ത്യൻപരിശീലകന്റെ ഈ തന്ത്രം ഫലം കണ്ടാൽ ഗ്രൂപ്പ് എ യിൽ അത്ഭുതങ്ങൾ പ്രതീക്ഷിക്കാം. ശക്തരായഅമേരിക്കയുമായുള്ള ആദ്യമത്സരംനോർട്ടൺ ഏറ്റവും നിർണായകമായി കാണുന്നു. അമേരിക്കക്കെതിരെ നല്ലതുടക്കം കിട്ടിയാൽ അത് വലിയ ആത്മവിശ്വാസം നൽകും.

വിദേശ ടൂർണമെന്റുകളിൽ പങ്കെടുത്തതും നിരവധി വിദേശ ടീമുകളുമായി കളിച്ചതും കളിക്കാരുടെ സമീപനത്തിൽവലിയ മാറ്റം വരുത്തി. കഴിഞ്ഞ ര­p വർഷത്തിനിടെ ജർമനി, സ്‌പെയിൻ, ബ്രസീൽ, ദക്ഷിണാഫ്രിക്ക, റഷ്യ,മെക്‌സികോ എന്നിവിടങ്ങളിൽ കളിച്ചു. പ്രഫഷണൽ സമീപനം എന്താണെന്നു തിരിച്ചറിയാൻ വിദേശമത്സരപരിചയംസഹായിച്ചു. വിവിധ ശൈലിയുള്ള ടീമുകളുമായി കളിച്ചതിനാൽ ലോകകപ്പിൽ അപ്രതീക്ഷിത ശൈലി മാറ്റങ്ങൾക്കുമുന്നിൽ പതറുകയുമില്ല. വർഷങ്ങളായി ഒന്നിച്ചുള്ളതിന്റെ ഗുണവും ഈ കുട്ടികളുടെ കളിയിലുണ്ട്. ബെയ്ചുങ്ബൂട്ടിയയുടെ നാട്ടുകാരനായ മധ്യനിരക്കാരൻ കോമൾ തടാൽ ടീമിനെ നയിക്കുമെന്നാണ് സുചന. പ്രതിരോധത്തിൽഅൻവർ അലി(പഞ്ചാബ്), മുന്നേറ്റത്തിൽ പോരിസിങ്(മണിപ്പൂർ), അമൽ ഛേത്രി(അസം) എന്നിവരും മികച്ചതാരങ്ങളാണ്. ഗോവയിലെ എഐഎഫ്എഫ് അക്കാദമിയിൽ 2014 ഏപ്രിലിലാണ് ടീം ക്യാമ്പ് തുടങ്ങിയത്. 30 പേർഅന്നുണ്ടായിരുന്നു. വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരായിരുന്നു ഏറെയും. പരിക്കും ഫോം നഷ്ടവുംകാരണം ചിലർ പുറത്തായി. ക്യാമ്പിലേക്ക് നിരന്തരം കളിക്കാർ മാറിമാറി വന്നു.  വടക്കു കിഴക്കൻ സംസ്ഥാനങ്ങളുംബംഗാളും ഗോവയും കേരളവും തന്നെയായിരുന്നു കുട്ടികളെ കണ്ടെത്താൻ നിയോഗിച്ച വിദഗ്ധസംഘത്തിന്റെ പ്രധാനശ്രദ്ധാകേന്ദ്രങ്ങൾ. വിദേശ ഇന്ത്യക്കാരെയും ക്യാമ്പിലെത്തിച്ചു. അമേരിക്കയിൽനിന്നും കാനഡയിൽനിന്നും കളിക്കാർവന്നു. ആറ്റിക്കുറുക്കിയെടുത്ത ആദ്യ ഫുട്‌ബോൾ ലോകകപ്പ് ടീം ഇന്ത്യൻ ഫുട്‌ബോളിന്       ഉത്തേജനം        പകരുന്ന     പ്രകടനം കാഴ്ചവെക്കുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ.

ഐ എം വിജയന്റെ പിൻഗാമി

ഇന്ത്യ ആതിഥ്യം വഹിക്കുന്ന ആദ്യ ഫിഫ ലോകകപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ അന്തിമഇലവനിലേക്കുള്ള പ്രതീക്ഷ സജീവമാക്കി ഒരു മലയാളിയാണ്ടണ്. തൃശുർ സ്വദേശി കെ പി രാഹുൽ. വയനാട് സ്വദേശിഅജിൻ ടോം അവസാനഘട്ടം വരെ ക്യാമ്പിൽ ഉïണ്ടായിരുന്നെങ്കിലും ഒഴിവാക്കപ്പെട്ടു. രാഹുൽ ഏറെക്കാലമായിക്യാമ്പിൽ സ്ഥിരാംഗമാണ്. നിലവിലെ ഫോമും ശാരീരികക്ഷമതയും കണക്കിലെടുത്താൽ രാഹുൽ ഇന്ത്യക്കായിഏതെങ്കിലും ഒരു തലത്തിലുള്ള ഫുട്ബോൾ ലോകകപ്പിനിറങ്ങുന്ന ആദ്യ മലയാളി താരമാകുമെന്നാണ് സൂചന.പരിശീലകനായ ലൂയിസ്

നോർട്ടന്റെ ഗുഡ്ബുക്കിൽ ഇടമുള്ളതും സാധ്യത വർധിപ്പിക്കുന്നു.തൃശൂർ ഒല്ലൂക്കര കണ്ണോലിവീട്ടിൽ രാഹുൽപൊള്ളുന്ന ഷൂട്ടിങ് മികവുള്ള മുന്നേറ്റക്കാരനാണ്. ഐ എം വിജയനെയും ക്രിസ്റ്റിയാനോ റൊണാൾഡൊയിലെകഠിനാധ്വാനിയായ കളിക്കാരനെയും ആരാധിക്കുന്ന രാഹുൽ അപ്രതീക്ഷിതവും അതിവേഗവുമായ നീക്കങ്ങളിൽസ്‌കോർ ചെയ്യാൻ മിടുക്കനാണ്. ഇരുകാലും ഒരു പോലെ വഴങ്ങും. മുഴുവൻ സമയവും കളിയിൽ സജീവമായിരിക്കും.ഈ ഊർജ്ജസ്വലത രാഹുലിനെ പരിശീലകരുടെ പ്രിയതാരമാക്കുന്നു. പാടത്തും പറമ്പിലും പരുക്കൻ പ്രതലങ്ങളിൽപന്തുതട്ടി പഠിച്ചതിനാൽ പേടിയില്ലാതെ കളിക്കാൻ പ്രത്യേക കഴിവുണ്ട്.

ഫുട്‌ബോൾ പാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ചതിനാൽ നടക്കാൻ പഠിച്ചതു മുതൽ പന്തുതട്ടി തുടങ്ങി. അപ്പൂപ്പൻകേരള പൊലീസിന്റെ കളിക്കാരനായിരുന്നു. പിതൃസഹോദരൻ പ്രദീപാണ് എല്ലാ പിന്തുണയുമായി കൂടെ നിൽക്കുന്നത്.രാഹുലിന്റെ മികവ് തിരിച്ചറിഞ്ഞ പ്രദീപ് കളി പഠിക്കാനും കളിക്കാനുമുള്ള എല്ലാ സാഹചര്യവും ഒരുക്കി.

ഒമ്പതാം ക്ലാസ് പാതിയായപ്പോൾ ബംഗാളിലെ കല്യാണിൽ നടന്ന അണ്ടïർ 13 ദേശീയ ടൂർണമെന്റിൽ കേരളത്തിനായികാഴ്ചവെച്ച തകർപ്പൻ പ്രകടനമാണ് ഇന്ത്യൻ ക്യാമ്പിലേക്കു വഴി തുറന്നത്. അന്ന് ഒമ്പതു ഗോളുമായി ടോപ്‌സ്‌കോറർആയ രാഹുൽ നേരെ ചെന്നത് ഗോവയിലെ ഇന്ത്യൻ ക്യാമ്പിലേക്കാണ്.

നാളെയുടെ പ്രതീക്ഷകൾ

പുത്തൻ താരോദയത്തിന് ലോകകപ്പിനോളം മികച്ച വേദി മറ്റൊന്നില്ല. നാളെയുടെ വാഗ്ദാനങ്ങൾ മാറ്റുരയ്ക്കുന്ന അïണ്ടർ17 ഫുട്‌ബോൾ ലോകകപ്പാകുമ്പോൾ പ്രത്യേകിച്ചും. ഫുട്‌ബോളിന്റെ കളിത്തൊട്ടിലായ യൂറോപ്പിൽനിന്നുംഅധിനിവേശത്തിന്റെ മുറിപ്പാടുകൾ മറക്കാൻ കാൽപ്പന്തിനെ പ്രണയിക്കുന്ന തെക്കെ അമേരിക്കയിൽനിന്നുംലോകഫുട്‌ബോളിന്റെ മുൻനിരയിൽ ഇരിപ്പിടം തേടുന്ന വടക്കെ അമേരിക്കയിൽനിന്നും നിരവധി മിടുക്കന്മാർഇന്ത്യയിൽ നടക്കുന്ന ടൂർണമെന്റിൽ പന്തുതട്ടാനെത്തും. കളിമിടുക്കും കഠിനാദ്ധ്വാനവും സമം ചേർന്നാൽ പലർക്കുംസൂപ്പർതാരപദവിയെന്ന മായാലോകത്തേക്കുള്ള ആദ്യ ചുവടാകും കൗമാര ലോകകപ്പ്. ലോകകപ്പിൽ കസറുമെന്ന്പ്രതീക്ഷിക്കപ്പെടുന്നവർ പല ടീമുകളിലുമുണ്ട്.

അണ്ടർ 17 ലോകകപ്പിലൂടെ താരപദവിയിലേക്കു കുതിച്ച താരങ്ങൾ നിരവധിയാണ്. ഇന്ന് ലോക ഫുട്‌ബോളിലെഏറ്റവും മികച്ച മധ്യനിരക്കാരൻ ടോണി ക്രൂസ്, ഫ്രഞ്ച് മധ്യനിരയിൽ കളിമെനയുന്ന സെസ്‌ക് ഫാബ്രഗസ്,അമേരിക്കയുടെ എക്കാലത്തെയും മികച്ച ഫുട്‌ബോളർ ലണ്ടൻ ഡൊണോവൻ, ബ്രസീലിന്റെ ആൻഡേഴ്‌സൻ,മെക്‌സിക്കോയുടെ കാർലോസ് വേല തുടങ്ങിയവർ വിവിധ അണ്ടർ 17 ലോകകപ്പുകളിലെ ഗോൾഡൻ ബോൾ(മികച്ചകളിക്കാരൻ), ഗോൾഡൻ ബൂട്ട്(ടോപ്‌സ്‌കോറർ)വിജയികളാണ്. ഇവിടെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുംസീനിയർ തലത്തിലെത്തിയതോടെ മങ്ങിപ്പോയവരുമുണ്ട്.


Leave a Reply

Your email address will not be published.