ദവീന്ദർസിങ്‌ ഭീകരർക്കൊപ്പം അറസ്‌റ്റിൽ; ചോദ്യങ്ങൾക്ക്‌ മറുപടി നൽകേണ്ടത് അമിത്‌ ഷായെന്ന് സിപിഐ എം


ജമ്മു കശ്‌മീർ ഡിവൈഎസ്‌‌പി ദവീന്ദർസിങ്‌ ഭീകരർക്കൊപ്പം അറസ്‌റ്റിലായതിനെ തുടർന്ന്‌ ഉയരുന്ന ചോദ്യങ്ങൾക്ക്‌ ആഭ്യന്തരമന്ത്രി അമിത്‌ ഷാ മറുപടി നൽകണമെന്ന്‌ സിപിഐ എം ആവശ്യപ്പെട്ടു. ആരുടെ നിയന്ത്രണത്തിലാണ്‌ ദവീന്ദർസിങ്‌ പ്രവർത്തിച്ചിരുന്നതെന്ന്‌ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ്‌ അജിത്‌ ഡോവലും അമിത് ഷായും വ്യക്തമാക്കണമെന്നും സിപിഐ എം ആവശ്യപ്പെട്ടു.

ജമ്മു കശ്മീരില്‍ ഹിസ്‌ബുൾ മുജാഹിദ്ദീൻ ഭീകരര്‍ക്കൊപ്പം പിടിയിലാകുകയായിരുന്നു ഡിവൈഎസ്‌പി ദവീന്ദർസിങ്ങ്. പിടിയിലാകും മുമ്പ്‌ ഭീകരസംഘത്തിലെ പ്രമുഖ കമാൻഡർ സയീദ്‌ നവീദ്‌ മുഷ്‌‌താഖും മറ്റ്‌ രണ്ടു ഭീകരരും താമസിച്ചത്‌ ശ്രീനഗറിലെ ബദാമി ബാഗ്‌ കന്റോൺമെന്റിലെ ദവീന്ദർസിങ്ങിന്റെ വസതിയിലായിരുന്നു. പിടിയിലായ മുഷ്താഖ് ഒക്ടോബറിൽ കശ്‌മീരിൽവച്ച് ബിഹാർ, ബംഗാൾ തൊഴിലാളികളെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ്‌. ഡൽഹിയിലേക്കുള്ള യാത്രയ്‌ക്കിടെയാണ്‌ സംഘം ശനിയാഴ്‌ച അറസ്‌റ്റിലായത്‌.

അതേസമയം പാർലമെന്റ്‌ ഭീകരാക്രമണത്തിലും പുൽവാമ ഭീകരാക്രമണത്തിലും ഡിവൈഎസ്‌പി ദവീന്ദർസിങ്ങിന്റെ പങ്ക്‌ എന്തായിരുന്നെന്ന്‌ കോൺഗ്രസ്‌ വക്താവ്‌ രൺദീപ്‌സിങ്‌ സുർജെവാല ചോദിച്ചു. ദവീന്ദർസിങ്‌ ഇടനിലക്കാരൻ മാത്രമാണോ എന്നും സുർജെവാല ആരാഞ്ഞു.


Leave a Reply

Your email address will not be published.