11 നോമിനേഷനുകളുമായി ജോക്കര്‍; ഓസ്‌‌കാര്‍ പട്ടിക പുറത്തുവിട്ടു


വാഷിംഗ്ടണ്‍: 2020ലെ ഓസ്‌‌കാര്‍ പുരസ്‌കാരത്തിന്റെ നാമനിര്‍ദ്ദേശ പട്ടിക പുറത്തുവിട്ടു. ജോക്കര്‍ എന്ന ചിത്രത്തിനാണ് കൂടുതല്‍ നോമിനേഷനുകള്‍. വാര്‍ണര്‍ ബ്രദേഴ്സ് നിര്‍മിച്ച ജോക്കറിന് 11 ഓസ്‌കാര്‍ നോമിനേഷനുകളാണ് ലഭിച്ചിട്ടുള്ളത്. വണ്‍സ് അപ്പ്ഓണ്‍ എ ടൈം ഇന്‍ ഹോളിവുഡ്, 1917, ദി ഐറിഷ് മാന്‍ എന്നീ ചിത്രങ്ങള്‍ 10 നോമിനേഷനുകളായി തൊട്ടുപിറകെയുണ്ട്.

റ്റോഡ് ഫിലിപ്‌സ് (ജോക്കര്‍), ക്വിന്‍ടിന്‍ ടറന്റിനോ (വണ്‍സ് അപ്പോണ്‍ എ ടൈം) ബോംഗ് ജൂന്‍ ഹോ (പാരസൈറ്റ്) എന്നിവരാണ് മികച്ച സംവിധായകനുള്ള പുരസ്‌കാരത്തിന് മത്സരിക്കുന്ന പ്രമുഖര്‍. മികച്ച നടന്റെ പട്ടികയില്‍ ലിയനാര്‍ഡോ ഡി കാപ്രിയോയും (വണ്‍സ് അപ്പോണ്‍ എ ടൈം), ഒവാക്കിന്‍ ഫീനിക്‌സിനും (ജോക്കര്‍) മുന്നിലുണ്ട്. സ്‌കാര്‍ലറ്റ് ജോണ്‍സനടക്കം അഞ്ചുപേരാണ് മികച്ച നടിയാകാന്‍ മത്സരിക്കുന്നത്.


Leave a Reply

Your email address will not be published.