തെക്കേയറ്റത്ത്‌ കിടക്കുന്ന കൊച്ചുദേശം മുൻനിരയിൽനിന്ന്‌ പ്രതിരോധിക്കുന്നു; കെ പി രാമനുണ്ണി


കേരളം മറ്റ്‌ സംസ്ഥാനങ്ങളുടെ തത്ത്വചിന്തകനായ സുഹൃത്തും വഴികാട്ടിയുമായി മാറിക്കൊണ്ടിരിക്കുന്ന ചരിത്ര മുഹൂർത്തത്തിലൂടെയാണ്‌ ഇന്ത്യ ഇന്ന്‌ കടന്നുപോകുന്നത്‌. രാഷ്‌ട്രത്തെ വർഗീയമായി ശിഥിലീകരിക്കുന്ന മഹാവിപത്തിനെ തെക്കേയറ്റത്ത്‌ കിടക്കുന്ന കൊച്ചുദേശം മുൻനിരയിൽനിന്ന്‌ പ്രതിരോധിക്കുന്നു. സംസ്ഥാനത്തിനകത്തും പുറത്തുമുള്ളവരെ ഈ മഹാദൗത്യത്തിൽ ഐക്യപ്പെടാൻ പ്രേരിപ്പിക്കുന്നു. ഭരണ–-പ്രതിപക്ഷ ഭേദമില്ലാതെ ഏവരെയും സംയോജിപ്പിച്ച്‌ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നമ്മുടെ നിയമസഭ പ്രമേയം പാസാക്കി.

എൻആർസിക്ക്‌ അവലംബമായി മാറാവുന്ന എൻപിആർ ഏറ്റെടുക്കുകയില്ലെന്ന്‌ കട്ടായം പറഞ്ഞു. ഇതോടൊപ്പം കേരളത്തിന്റെ മുക്കിലും മൂലയിലും സിഎഎ–എൻആർസി ദ്വയത്തിനെതിരെ എണ്ണമറ്റ പ്രകടനങ്ങൾ അരങ്ങേറുകയാണ്‌. സമര പദ്ധതികളുടെ പ്രോജ്വലമായ രണ്ടാംഘട്ടം എന്ന നിലയിലാണ്‌ എൽഡിഎഫ്‌ മനുഷ്യ മഹാശൃംഖല തീർക്കുന്നത്‌. ഓരോ കേരളീയനും ഈ ഐക്യ ശൃംഖലയിൽ പങ്കാളികളാകണം. ഞാനും അതിന്റെ ഒരു കണ്ണിയായി ഉണ്ടാകും.


Leave a Reply

Your email address will not be published.