യോജിച്ച പ്രക്ഷോഭത്തിന്റെ പാതകൾ അടഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി


പൗരത്വ ഭേദഗതി നിയമത്തിനെതിരെ യോജിച്ച പ്രക്ഷോഭത്തിന്റെ പാതകൾ അടഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള നിയമസഭ ഏകകണ്ഠമായി പൗരത്വഭേദഗതി നിയമം റദ്ദാക്കണമെന്ന പ്രമേയം പാസാക്കി. യോജിച്ച പ്രക്ഷോഭത്തിനും തീരുമാനിച്ചു. എന്നാൽ പിന്നീട് ചില ചെറിയ മനസ്സിന്റെ ഉടമകൾ എതിർപ്പുമായി വന്നു. പ്രതിപക്ഷനേതാവിന് ഒന്നും വ്യക്തമായി പറയാനാവാത്ത സ്ഥിതിയായി. ഇനിയും യോജിച്ച പ്രക്ഷോഭത്തിന്റെ പാതകൾ അടഞ്ഞിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. തൃശൂരിൽ ഭരണഘടനാ സംരക്ഷണ സമിതി സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ റാലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പിണറായി വിജയൻ.

ദേശീയ ജനസംഖ്യാ രജിസ്റ്ററും (എൻപിആർ) അതിൽനിന്ന് ദേശീയ പൗരത്വ രജിസ്റ്ററും (എൻആർസി) കേരളത്തിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ല. കേരള സർക്കാരിന് ഇക്കാര്യത്തിൽ ആശയക്കുഴപ്പമില്ല. പുതിയ പൗരത്വ നിയമത്തിൽ ആർഎസ്എസിന് ചില അജൻഡകളുണ്ട്. നിയമം അടിസ്ഥാനപരമായി ഭരണഘടനാ വിരുദ്ധമാണ്.

അതേസമയം സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി നടത്തുന്ന അങ്കണവാടി കുടുംബ സര്‍വേയ്ക്ക് പൗരത്വ രജിസ്റ്ററുമായി (എന്‍ആര്‍സി) യാതൊരു ബന്ധവുമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഭവനസന്ദര്‍ശനവും വിവര ശേഖരണവും കുറച്ചുകൂടി കാര്യക്ഷമമാക്കി അതിന്റെ പ്രയോജനം വേഗത്തില്‍ ജനങ്ങളിലെത്തിക്കാനാണ് സര്‍വേ നടത്തുന്നതെന്നും ഈ സര്‍വേയുമായി ബന്ധപ്പെട്ട് സംശയങ്ങൾ ഈ സാഹചര്യത്തിൽ സ്വാഭാവികമാണ്. എന്നാൽ അങ്ങനൊരു ആശങ്കയുടെ ആവശ്യമില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭരണഘടന സംരക്ഷണ സംഗമം-തൃശ്ശൂരിൽ സംസാരിക്കുന്നു

Pinarayi Vijayan ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಮಂಗಳವಾರ, ಜನವರಿ 14, 2020

Leave a Reply

Your email address will not be published.