തലശ്ശേരി, കയ്യൂർ, കരിവള്ളൂർ, പുന്നപ്ര വയലാർ നിങ്ങളും ഓർത്തോ; മുഹമ്മദ് റിയാസ്


തലശ്ശേരി, കയ്യൂർ,കരിവള്ളൂർ, കാവുമ്പായ്, പുന്നപ്ര വയലാർ എന്നിവ ആർ എസ് എസ് ബിജെപിക്കാരും ഓർത്തോയെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ് പറഞ്ഞു. “ഗുജറാത്ത് ഓർത്തു കളിച്ചോ ചെറ്റകളേ…”
എന്ന് മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തിയത്തിന്റെ പശ്ചാത്തലത്തിലാണ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ റിയാസിന്റെ മറുപടി.

മുഹമ്മദ് റിയാസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

“ഗുജറാത്ത് ഓർത്തു കളിച്ചോ ചെറ്റകളേ…”
എന്ന് വിളിച്ചവരോട് വിനയപൂർവ്വം…

തലശ്ശേരി, കയ്യൂർ,കരിവള്ളൂർ, കാവുമ്പായ്
പുന്നപ്ര വയലാർ എന്നിവ നിങ്ങളും ഓർത്തോ
ഷൂ നക്കികളേ…..

ഇത് കേരളമാണ്…

അബുവും ചാത്തുക്കുട്ടിയും
നാടിന് വേണ്ടി രക്തസാക്ഷികളായ കേരളം…

മഠത്തിൽ അപ്പുവും ചിരുകണ്ടനും
കുഞ്ഞമ്പു നായരും അബൂബക്കറും
ഇൻക്വിലാബ് വിളിച്ച് ഒരുമിച്ച്
തൂക്കുമരത്തിലേറിയ കേരളം….


Leave a Reply

Your email address will not be published.