രോഗപീഡയാൽ ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് സാന്ത്വനം നൽകുക എന്നതു അതീവ പ്രാധാന്യമുള്ള കാര്യമാണെന്ന് മുഖ്യമന്ത്രി


രോഗവിമുക്തിയ്ക് ആവശ്യമായ ചികിത്സ നൽകുന്നതു പോലെത്തന്നെ അതീവ പ്രാധാന്യമുള്ള ഒരു കാര്യമാണ് രോഗപീഡയാൽ ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് സാന്ത്വനം നൽകുക എന്നതു മെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാരക രോഗങ്ങളിൽ നിന്നും പൂർണമായ മോചനം സാധ്യമല്ലാതെ അവശതയനുഭവിക്കുന്നവർക്ക് രോഗം മൂലമുള്ള വൈഷമ്യതകളും വേദനകളും കഴിയാവുന്നത്ര കുറയ്ക്കാനും അവരുടെ ആത്മധൈര്യം ചോർന്നു പോകാതെ ആ സാഹചര്യത്തെ നേരിടാൻ അവരെ പ്രാപ്തരാക്കാനും സാന്ത്വന പരിചരണം അനിവാര്യമാണ് എന്നും അദ്ദേഹം പറഞ്ഞു.

നൂറു കണക്കിനാളുകൾ ഈ മേഖലയിൽ ത്യാഗസന്നദ്ധതയോടെ മഹത്തായ സേവനം അനുഷ്ഠിക്കുന്നുണ്ട്. എന്നാൽ ഇനിയും ഒരുപാടു പേർ മുന്നോട്ടു വന്നാൽ മാത്രമേ, സമൂഹത്തിൻ്റെ ആവശ്യം ഈ രംഗത്ത് പൂർണമായി നിറവേറ്റാൻ സാധിക്കുകയുള്ളു. അതുകൊണ്ട് സാന്ത്വന പരിചരണത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരിക്കാനും കൂടുതൽ ആളുകൾക്ക് ആ മേഖലയിലേയ്ക്ക് കടന്നുവരാൻ വേണ്ട പ്രചോദനം നൽകാനും ഇന്നത്തെ ദിവസം സാന്ത്വന പരിചരണ ദിനമായി സമുചിതമായി നമുക്ക് ആചരിക്കാം. രോഗപീഡയിൽ ബുദ്ധിമുട്ടുന്ന നമ്മുടെ സഹജീവികളുടെ കണ്ണീരൊപ്പാം എന്നും മുഖ്യമന്ത്രി പറഞ്ഞു.


Leave a Reply

Your email address will not be published.