Wed. Feb 26th, 2020

മുംബൈ‐ഭുവനേശ്വർ ലോക്‌മാന്യതിലക്‌ എക്‌സ്‌പ്രസ്‌ പാളം തെറ്റി; 20 പേർക്ക്‌ പരിക്ക്‌

1 min read

ഒഡീഷ: ഒഡീഷ‐ കട്ടക്‌ നർഗുണ്ടി സ്‌റ്റേഷന്‌ സമീപം മുംബൈ-ഭുവനേശ്വര്‍ ലോക്മാന്യതിലക് എക്‌സ്പ്രസ് പാളം തെറ്റി. ഇന്ന്‌ രാവിലെ ഏഴ്‌മണിയോടെയാണ്‌ ട്രെയിന്‍ അപകടത്തില്‍പെട്ടത്. ഏഴ് എക്‌സ്പ്രസ് കോച്ചുകള്‍ പാളം തെറ്റി.

കടുത്ത മൂടല്‍ മഞ്ഞ് രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷിക്കുന്നുണ്ട്. 20പേർക്ക്‌ പരിക്കേറ്റെന്ന്‌ റെയിൽവേ അറിയിച്ചു. ആറുപേരുടെ നില ഗുരുതരമാണ്‌. പരിക്കേറ്റവരെ ആശുപത്രിയിലേക്ക്‌ മാറ്റി.

Leave a Reply

Your email address will not be published.

Copyright © All rights reserved. | Newsphere by AF themes.