Wed. Apr 8th, 2020

യുഡിഎഫിന്‌ വോട്ടുചെയ്യുന്നവർ എൽഡിഎഫിന്റെ മനുഷ്യചങ്ങലയിൽ അണിനിരന്നു; രാഷ്‌ട്രീയ അന്തരീക്ഷം പാർടി നേതൃത്വം മനസിലാക്കണമെന്നും കെ മുരളീധരൻ

യുഡിഎഫിന്‌ സ്‌ഥിരമായി വോട്ടുചെയ്യുന്നവർ എൽഡിഎഫിന്റെ മനുഷ്യചങ്ങലയിൽ അണിനിരന്നുവെന്നും ഭയപ്പെട്ട്‌ പോയ ന്യൂനപക്ഷത്തിന്‌ സംരക്ഷകരാകാൻ യുഡിഎഫിന്‌ കഴിഞ്ഞില്ലയെന്നും കെ മുരളീധരൻ എം പി. നിലവിലുള്ള രാഷ്‌ട്രീയ അന്തരീക്ഷത്തിന്റെ ഗൗരവം കോൺഗ്രസ്‌ പാർടി നേതൃത്വം മനസിലാക്കണമെന്നും മുരളീധരൻ പറഞ്ഞു.

ജനം പരിഭ്രാന്തരാണ്‌. അവർക്ക്‌ സംരക്ഷണം വേണം. എൽഡിഎഫിന്റെ മനുഷ്യചങ്ങലയിൽ പങ്കെടുത്തവരും കൂടിയാണ്‌ താനടക്കമുള്ള 19 എം പിമാരെ വിജയിപ്പിച്ചതെന്ന്‌ നേതൃത്വം ഓർക്കണമെന്നും മുരളീധരൻ പറഞ്ഞു. ഞാനടക്കം ആ മനുഷ്യരുടെ വോട്ടുകൊണ്ടാണ് ജയിച്ചത്. ആ ന്യൂനപക്ഷത്തിന്റെ പിന്തുണ, ആ വോട്ട് പോകാതെ നോക്കേണ്ട ഉത്തരവാദിത്തം പാര്‍ട്ടിക്കുണ്ടെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. കോഴിക്കോട്ടെ കോണ്‍ഗ്രസ് വേദിയിലായിരുന്നു മുരളീധരന്റെ വിമര്‍ശനം.

അതേസമയം രാഷ്ട്രീയ ജിവിതത്തില്‍ ഒരിക്കലും താമരക്കുമ്പിളിലോ മമഹൃദയമെന്ന ചിന്ത ഒരിക്കലും ഉണ്ടായിട്ടില്ലെന്ന് കെ.മുരളീധരന്‍ എംപി. കെപിസിസിയുടെ പുനഃസംഘടനാ പട്ടികയെക്കുറിച്ചുള്ള വിമര്‍ശനം തുറന്ന് പറഞ്ഞത് പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യ സമിതി ചേരാത്തതുകൊണ്ടാണ്. പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യ സമിതി അഞ്ച് മാസമായി ചേരാത്തത് ഇനി തന്റെ കുറ്റം കൊണ്ടാണോ എന്നും അദ്ദേഹം ചോദിച്ചു. എല്‍ഡിഎഫ് നടത്തിയ മനുഷ്യശൃംഖലയില്‍ യുഡിഎഫിന് വോട്ട് ചെയ്ത പലരും പങ്കെടുത്തിട്ടുണ്ടെന്ന് കെ.മുരളീധരന്‍ പറഞ്ഞു.

കാസര്‍കോട് മുതല്‍ കന്യാകുമാരിയിലെ കളിയിക്കാവിള വരെ തീര്‍ത്ത മനുഷ്യമഹാശൃംഖലയില്‍ സിനിമാ സംസ്‌കാരിക പ്രവര്‍ത്തകരടക്കം നിരവധി പേര്‍ കണ്ണികളായി. കാസര്‍കോട്ട് എസ്. രാമചന്ദ്രന്‍ പിള്ള ആദ്യ കണ്ണിയും തെക്കേയറ്റത്ത് എം.എ. ബേബി അവസാന കണ്ണിയുമായി. വൈകീട്ട് നാലിന് തീര്‍ത്ത മനുഷ്യമഹാശൃംഖലയില്‍ 60 മുതല്‍ 70 ലക്ഷംവരെ ആളുകൾ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Copyright © All rights reserved. | Newsphere by AF themes.