മലയാളികൾ മരിച്ച സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്നതിന് നേപ്പാൾ സർക്കാരുമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രിക്ക് കത്തയച്ചുവെന്ന് മുഖ്യമന്ത്രി


നേപ്പാളിൽ എട്ടു മലയാളികൾ ഹോട്ടൽമുറിയിൽ വിഷവായു ശ്വസിച്ച് മരിക്കാനിടയായ ദാരുണ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുന്നതിന് നേപ്പാൾ സർക്കാരുമായി കേന്ദ്രം ഇടപെടണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറിന് കത്തയച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

മരിച്ചവരുടെ കുടുംബങ്ങൾക്ക് ന്യായമായ നഷ്ടപരിഹാരം നേപ്പാൾ സർക്കാരിൽനിന്ന് ലഭിക്കുന്നതിനും കേന്ദ്ര സർക്കാരിന്റെ ഇടപെടൽ വേണമെന്ന് അഭ്യർത്ഥിച്ചു.

കുടുംബങ്ങൾ താമസിച്ച ഹോട്ടൽ മുറിയിലെ ഉപകരണത്തിന്റെ തകരാറാണ്  മരണത്തിനിടയാക്കിയതെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നുംഅദ്ദേഹം പറഞ്ഞു.


Leave a Reply

Your email address will not be published.