Wed. Feb 26th, 2020

ഇന്ത്യയിലാണ് ജീവിച്ചിരുന്നതെങ്കില്‍ നൊബേല്‍ സമ്മാനം ലഭിക്കുമായിരുന്നില്ലെന്ന് അഭിജിത് ബാനര്‍ജി

ഇന്ത്യയിൽ ജീവിച്ചിരുന്നെങ്കില്‍ നൊബേല്‍ സമ്മാനം ലഭിക്കുമായിരുന്നില്ലെന്ന് പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞന്‍ അഭിജിത് ബാനര്‍ജി. നേട്ടങ്ങളിലേക്ക് നയിക്കുന്ന തരത്തിലുള്ള കൂട്ടായ്മയുടെ അഭാവമാണ് നൊബേല്‍ പോലെയുള്ള അംഗീകാരങ്ങള്‍ ഇന്ത്യാക്കാര്‍ക്ക് ലഭിക്കാത്തതിന് കാരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജയ്പുര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കയിലെ മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ അധ്യാപകനാണ് അഭിജിത് ബാനര്‍ജി.

ലോകത്തിലെ ഏറ്റവും മികച്ച ഗവേഷണ വിദ്യാര്‍ഥികളുള്ള എംഐടിയില്‍ പ്രവര്‍ത്തിക്കുന്നത് നേട്ടത്തിന് സഹായകമായി. വിദ്യാര്‍ഥികളും സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമാണ് തന്റെ അംഗീകാരത്തിന് കാരണക്കാരെന്നും അഭിജിത് ബാനര്‍ജി പറഞ്ഞു. 1961 ല്‍ കൊല്‍ക്കത്തയില്‍ ജനിച്ച അദ്ദേഹം 1983 ല്‍ ജെഎന്‍യുവില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ ശേഷം ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ് നേടി.

Leave a Reply

Your email address will not be published.

Copyright © All rights reserved. | Newsphere by AF themes.