Wed. Feb 26th, 2020

കെ ഹേമലത പ്രസിഡന്റ് തപന്‍സെന്‍ ജനറല്‍ സെക്രട്ടറി; സ‌്കീം തൊഴിലാളികളുടെ അവകാശങ്ങൾക്കായിപോരാട്ടം സംഘടിപ്പിക്കുമെന്ന് സിഐടിയു അഖിലേന്ത്യാ സമ്മേളനം

1 min read

സിഐടിയു അഖിലേന്ത്യാ പ്രസിഡന്റായി കെ ഹേമലതയേയും ജനറല്‍ സെക്രട്ടറിയായി തപന്‍ സെന്നിനേയും അഖിലേന്ത്യാ സമ്മേളനം വീണ്ടും തെരഞ്ഞെടുത്തു. എം എല്‍ മല്‍ക്കോട്ടിയയാണ് ട്രഷറര്‍. 16 വൈസ് പ്രസിഡന്റുമാരും 19 സെക്രട്ടറിമാരുമുണ്ട്. സെക്രട്ടറിയുടെ ഒരു ഒഴിവ് പിന്നീട് നികത്തും. ബസുദേവ് ആചാര്യ സ്ഥിരം ക്ഷണിതാവാണ്.

മറ്റ് ഭാരവാഹികള്‍: വൈസ് പ്രസിഡന്റുമാര്‍-എ കെ പത്മനാഭന്‍, ജെ എസ് മജുംദാര്‍, എ സൌന്ദരരാജന്‍, കെ ഒ ഹബീബ്, കെ കെ ദിവാകരൻ, ആനത്തലവട്ടം ആനന്ദന്‍, ജെ മേഴ്സിക്കുട്ടിഅമ്മ, മണിക് ദേ, മാലതി ചിട്ടിബാബു, രഘുനാഥ് സിങ്, ബിഷ്ണു മൊഹന്തി, എസ് വരലക്ഷ്മി, ഡി എല്‍ കരാട്, ബേബി റാണിഏ എൺ സായിബാബു, സുഭാഷ്‌ മുഖർജി.

സെക്രട്ടറിമാര്‍-എസ് ദേബ്റോയ്, എളമരം കരീം, കാശ്മീര്‍സിങ് ഠാക്കൂര്‍, പ്രശാന്ത നന്ദി ചൌധുരി, ജി സുകുമാരന്‍, പി നന്ദകുമാർ,, എം എ ഗഫൂര്‍, ഡി ഡി രാമാനന്ദന്‍, എ ആര്‍ സിന്ധു, കെ ചന്ദ്രന്‍പിള്ള, മീനാക്ഷിസുന്ദരം, ഉഷാറാണി, അനാദി സാഹു, ചുക്ക രാമലു, മധുമിത ബന്ദോപാധ്യായ, അമിതാവ ഗുഹ, ആർ കരുമലയ്യൻ, തപൻ ശർമ, പ്രമോദ്‌ പ്രധാൻ.

സ‌്കീം തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ശക്തമായ പോരാട്ടം സംഘടിപ്പിക്കാൻ സിഐടിയു 16ാം അഖിലേന്ത്യാ സമ്മേളനം തീരുമാനിച്ചു. സ‌്കീം തൊഴിലാളികൾക്ക‌് മിനിമം വേതനം നിശ‌്ചയിക്കുക, പെൻഷനും സാമൂഹ്യസുരക്ഷയും ഉറപ്പാക്കുക, 45ാം ഐഎൽസി നിർദേശങ്ങൾ നടപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാകും സമരം.

ഐസിഡിഎസ‌്, എൻഎച്ച‌്എം തുടങ്ങിയ സ‌്കീമുകൾക്ക‌് നൽകിയിരുന്ന ബജറ്റ‌് വിഹിതം വെട്ടിക്കുറച്ച‌് അവയെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന മോഡിസർക്കാർ നടപടി അപലപനീയമാണ‌്. സ്വകാര്യവൽക്കരണത്തിനെതിരായും വേതനവർധന ആവശ്യപ്പെട്ടും തുടർച്ചയായ സമരമുഖത്തുള്ള സ‌്കീം തൊഴിലാളികളെ സമ്മേളനം അഭിനന്ദിച്ചു. സ‌്കീം തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനായുള്ള പോരാട്ടം കൂടുതൽ ശക്തമാക്കാൻ സിഐടിയുവിന്റെ മുഴുവൻ ഘടകങ്ങളോടും സമ്മേളനം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.

Copyright © All rights reserved. | Newsphere by AF themes.