Wed. Feb 26th, 2020

ഇന്ത്യ ഭരിക്കുന്ന രാഷ്ട്രീയ കുറ്റവാളികൾക്കെതിരായ സമര സന്ദേശമാണ് മനുഷ്യ മഹാശൃംഖലയെന്ന് എം എ ബേബി

രാഷ്ട്രീയ ക്രമിനല്‍ കുറ്റവാളികളാണ് ഇന്ത്യ ഭരിക്കുന്നതെന്നും അവര്‍ക്കെതിരായ സമര സന്ദേശമാണ് മനുഷ്യമഹാശൃംഖലയെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. കളിയിക്കാവിളയില്‍ മനുഷ്യമഹാശൃംഖലയില്‍ ആദ്യ കണ്ണിയായിരുന്നു എം എ ബേബി. മനുഷ്യമഹാശൃംഖലയിലെ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ബൃഹത്തായ ബഹുജന സംഗമമാണിത്. മത സാമുദായിക നേതാക്കളും സാംസ്‌കാരിക നായകരും ആബാലവൃദ്ധം ജനങ്ങളും കൈകോര്‍ത്ത സമരമാണിത്. വര്‍ഗീയ നീക്കങ്ങള്‍ക്കെതിരെ ജനങ്ങള്‍ നല്‍കിയ സമരസന്ദേശമാണിത്. തെരുവിലിറങ്ങി പോരാടുന്ന യുവാക്കളും വിദ്യാര്‍ഥികളുമെല്ലാമാണ് പ്രതീക്ഷ പകരുന്നതെന്നും എം എ ബേബി പറഞ്ഞു.

അതേസമയം എൽ ഡി എഫ്‌ ആഹ്വാനം ചെയ്‌ത മനുഷ്യ മഹാശൃംഖലയിലെ അഭൂതപൂർവമായ ജനപങ്കാളിത്തം അഭിമാനകരമാണെന്ന്‌ എൽ ഡി എഫ്‌ കൺവീനർ എ വിജയരാഘവൻ പ്രസ്‌താവനയിൽ പറഞ്ഞു. മതപരമായി ജനതയെ ഭിന്നിപ്പിക്കുന്ന അനീതിക്കെതിരായി രാജ്യത്താകെ നടക്കുന്ന പോരാട്ടത്തിന്‌ കേരളത്തിന്റെ തെരുവീഥിയിൽ അണിനിരന്ന ദശലക്ഷങ്ങൾ വലിയ കരുത്തും ആവേശവുമാണ്‌ പകർന്നത്‌ എന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

Leave a Reply

Your email address will not be published.

Copyright © All rights reserved. | Newsphere by AF themes.