Wed. Feb 26th, 2020

‘യുവധാര’യുടെ പുതുക്കിയ പതിപ്പിന്‍റെ പ്രകാശനം ടൊവിനോ തോമസ് നിർവ്വഹിച്ചു

ഡിവൈഎഫ്ഐ മുഖമാസിക ‘യുവധാര’യുടെ പുതുക്കിയ പതിപ്പിന്‍റെ പ്രകാശനം പ്രശസ്ത ചലച്ചിത്ര താരം ടൊവിനോ തോമസ് അഖിലേന്ത്യാ പ്രസിഡന്‍റ് പി എ മുഹമ്മദ് റിയാസിന് കൈമാറി നിർവ്വഹിച്ചു. വയനാട് കാട്ടിക്കുളത്ത് നടന്ന ചടങ്ങില്‍ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എ എ റഹീം സ്വാഗതം പറഞ്ഞ ചടങ്ങില്‍ അഖിലേന്ത്യാ പ്രസിഡന്‍റ് പി എ മുഹമ്മദ് റിയാസ്, എസ് കെ സജീഷ് എന്നിവര്‍ സംസാരിച്ചു. യുവാധാര മാനേജര്‍ വി കെ സനോജ് ടൊവനോക്ക് ഉപഹാരം നല്‍കി.

വയനാട് ജില്ലയിലെ കാട്ടിക്കുളത്ത് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിലാണ് യുവധാരയുടെ പുതിയ പതിപ്പ് പ്രകാശിപ്പിച്ചത്. യുവാക്കള്‍ ജാഗ്രതയോടെ നില്‍ക്കേണ്ട സമയമാണ് കടന്ന് പോകുന്നതെന്ന് ടൊവിനോ പറഞ്ഞു. തനിക്ക് പ്രത്യേക രാഷ്ട്രീയമില്ലെന്നും. ഇടതുപക്ഷ ആഭിമുഖ്യമാണുള്ളതെന്നും ടൊവിനൊ പറഞ്ഞു. ഏറ്റവും കൂടുതല്‍ വരിക്കാരുള്ള യുവധാര മാസികയുടെ പുതിയ പതിപ്പ് പ്രകാശനം ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ വരിക്കാരുള്ള മാസികയാണ് യുവധാര. സമകാലിക രാഷ്ട്രീയം, സാഹിത്യം, ശാസ്ത്രം, സിനിമ, വിജ്ഞാനം തുടങ്ങിയ വിഷയങ്ങളിലൂടെ യുവാക്കളുമായ് സംവദിക്കുന്ന മാസികയാണ് യുവധാര.

Leave a Reply

Your email address will not be published.

Copyright © All rights reserved. | Newsphere by AF themes.