Wed. Feb 26th, 2020

പൗരത്വ ഭേദഗതി നിയമം; കേരളസർക്കാർ സമർപ്പിച്ച ഒറിജിനൽ സ്യൂട്ടിൽ കേന്ദ്രസർക്കാരിന്‌ സുപ്രീംകോടതി നോട്ടീസ്‌

1 min read

പൗരത്വഭേദഗതി നിയമത്തിന്റെ  ഭരണഘടനാസാധുത ചോദ്യംചെയ്‌ത്‌ കേരളസർക്കാർ സമർപ്പിച്ച ഒറിജിനൽ സ്യൂട്ടിൽ കേന്ദ്രസർക്കാരിന്‌ സുപ്രീംകോടതി നോട്ടീസ്‌. സുപ്രീംകോടതി നിയമത്തിലെ റൂൾ 27 പ്രകാരമാണ്‌ നോട്ടീസ്‌. ഭരണഘടനയുടെ 131-ാം അനുച്ഛേദപ്രകാരമാണ്‌ കേരളം സ്യൂട്ട്‌ ഫയൽ ചെയ്‌തത്‌.

ഇത്തരം ഹര്‍ജിയില്‍ തുറന്നകോടതിയിൽ വാദംകേൾക്കാതെ എതിർകക്ഷിക്ക്‌ നോട്ടീസ്‌ അയക്കുകയാണ്‌ പതിവ്‌. നിയമത്തിന്റെ സാധുത ചോദ്യംചെയ്ത് സുപ്രീംകോടതിയെ സമീപിച്ച ആദ്യ സംസ്ഥാനമാണ്‌ കേരളം. സ്യൂട്ടിന്റെ പകർപ്പും അനുബന്ധ രേഖകളും വരുംദിവസങ്ങളിൽ അറ്റോർണിജനറലിന്റെ ഓഫീസിൽ എത്തും. 28 ദിവസത്തിനകം കേന്ദ്രം വക്കാലത്ത്‌ ഫയൽ ചെയ്‌തില്ലെങ്കിൽ ഹർജിക്കാരുടെ വാദംമാത്രം കോടതി കേൾക്കും.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളം സുപ്രീംകോടതിയിൽ നേരത്തെ ഹർജി നൽകയിരുന്നുി. പൗരത്വഭേദഗതി നിയമത്തിനെതിരെ ഹർജി നൽകുന്ന ആദ്യ സംസ്ഥാനമാണ് കേരളം. നിയമം വിവേചന പരവും മൗലികാവകാശങ്ങളുടെ ലംഘനവുമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിയാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. സുപ്രീം കോടതിയിലെ സംസ്ഥാനത്തിന്റെ സ്റ്റാൻഡിങ് കൗൺസൽ ജി പ്രകാശ് മുഖേനെയാണ് ഹർജി നൽകിയിരിക്കുന്നത്.

ഭരണഘടനനയുടെ 14-ാം അനുച്ഛേദപ്രകാരമുള്ള തുല്യതയുടെ ലംഘനമാണ് പാർലമെന്റ് പാസാക്കിയ നിയമമെന്ന് കേരളത്തിന്റെ ഹർജിയിൽ പറയുന്നു. മുസ്ലീം ജനവിഭാഗങ്ങളോട് ഒരു വിവേചനം നിയമത്തിലൂടെ ഉണ്ടാകുന്നുവെന്നും ഹർജിയിൽ പറയുന്നു. വ്യക്തികൾ, സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ തുടങ്ങിയവർ സമർപ്പിച്ച 60 ഹർജികളാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയിൽ ഫയൽ ചെയ്തിട്ടുള്ളത്. എന്നാൽ ആദ്യമായിട്ടാണ് നിയമത്തിനെതിരെ ഒരു സംസ്ഥാന സർക്കാർ ഹർജി ഫയൽ ചെയ്തിരിക്കുന്നത്. അതിനിർണായകമായ രാഷ്ട്രീയ നീക്കമാണ് സംസ്ഥാന സർക്കാർ നടത്തിയത്.

Leave a Reply

Your email address will not be published.

Copyright © All rights reserved. | Newsphere by AF themes.