Wed. Feb 26th, 2020

സന്നദ്ധസേന രൂപീകരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു; നൂറു പേര്‍ക്ക് ഒരു സാമൂഹിക സന്നദ്ധപ്രവര്‍ത്തകന്‍

1 min read

സന്നദ്ധ സേന രൂപീകരിക്കാമുള്ള മന്ത്രിസഭാ തീരുമാനം പ്രവൃത്തി പഥത്തിെലെത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രകൃതി ദുരന്തങ്ങള്‍ നേരിടുന്നതിനും രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനും സംസ്ഥാനത്ത് 3.4 ലക്ഷം പേരുള്ള സാമൂഹിക സന്നദ്ധസേന രൂപീകരിക്കുന്നതിനായുള്ള നടപടികള്‍ ആരംഭിച്ചു. സാമൂഹിക സന്നദ്ധ സേനയില്‍ ചേരുവാനും ഇതെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ അറിയുവാനും sannadham.kerala.gov.in/ എന്ന വെബ്സൈറ്റില്‍ പരിശോധിക്കാം.

ജനസംഖ്യയില്‍ നൂറു പേര്‍ക്ക് ഒരു സാമൂഹിക സന്നദ്ധപ്രവര്‍ത്തകന്‍ എന്ന നിലയിലാണ് സേനയുടെ എണ്ണം കണക്കാക്കിയത്. 16 നും 65 വയസ്സിനും ഇടയില്‍ പ്രായമുള്ള ഏത് വ്യക്തിക്കും (മുഴുവന്‍ സമയ ജോലിയുള്ളവര്‍ ഒഴികെ) ഈ സേനയില്‍ ചേരാവുന്നതാണ്. സേനാംഗങ്ങള്‍ക്ക് പരിശീലനം നല്‍കുന്നതിന് മാസ്റ്റര്‍ ട്രെയിനര്‍മാരുടെ സംഘം രൂപീകരിക്കും. ഏതു സമയത്തും എളുപ്പത്തില്‍ സേനയുടെ സേവനം ലഭിക്കാവുന്ന തരത്തിലുള്ള സംവിധാനമാണ് സര്‍ക്കാര്‍ ഒരുക്കുന്നത്.

Leave a Reply

Your email address will not be published.

Copyright © All rights reserved. | Newsphere by AF themes.