Wed. Feb 26th, 2020

അര്‍ഹതപ്പെട്ട സഹായം അനുവദിക്കാതെ കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ ശ്വാസം മുട്ടിക്കുകയാണെന്ന് മുഖ്യമന്ത്രി

അര്‍ഹതപ്പെട്ട സഹായം അനുവദിക്കാതെ കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ ശ്വാസം മുട്ടിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനുള്ള കാരണം അറിയാന്‍ പാഴൂര്‍പടി വരെ പൊകേണ്ടതില്ല. 2019 ലെ പ്രളയത്തില്‍ 38,000 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി ഐക്യരാഷ്ട്രസഭ കണക്കാക്കി. അര്‍ഹമായ സഹായം കേന്ദ്ര സര്‍ക്കാര്‍ തന്നില്ല. സഹായിക്കാന്‍ വന്നവരെയും തടഞ്ഞു എന്നും വിദ്യാനഗഗറില്‍ എന്‍ജിഒ യൂണിയന്‍ ജില്ലാ കമ്മിറ്റി ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന് കേന്ദ്രം നല്‍കാനുള്ള തുകയും തരുന്നില്ല. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് നല്‍കാനുള്ള തുകയില്‍ ഒരു വിഹിതം അനുവദിച്ചതായി ഈയടുത്ത് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഇതിന് പിന്നാലെ വന്നു പിന്‍വലിച്ചതായുള്ള നോട്ടീസ്. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്കും പണം നല്‍കുന്നില്ല. ഇതൊന്നും നവകേരള നിര്‍മാണത്തെ ബാധിക്കാതെ നോക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published.

Copyright © All rights reserved. | Newsphere by AF themes.