Wed. Feb 26th, 2020

രാജ്യത്തെ നിലവിലത്തെ അവസ്ഥകള്‍ മനസിലാക്കി യുവാക്കള്‍ പ്രവര്‍ത്തിക്കുന്നത് അഭിമാനം നല്‍കുന്ന കാര്യമാണെന്ന് ടൊവിനോ

ആശയപരമായി ഇടതുപക്ഷ ചിന്താഗതികളോടാണ് തനിക്ക് അടുപ്പമുളളതെന്ന് ചലച്ചിത്രം ടൊവിനോ തോമസ്. രാജ്യത്തെ നിലവിലത്തെ അവസ്ഥകള്‍ മനസിലാക്കി കേരളത്തിലെ യുവാക്കള്‍ അതിനനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്നത് അഭിമാനം നല്‍കുന്ന കാര്യമാണെന്ന് ടൊവിനോ പറഞ്ഞു. യുവധാരാ മാസികയുടെ നവീകരിച്ച പതിപ്പ് വയനാട്ടില്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു ടൊവിനോ.

പുതുക്കിയ പതിപ്പിന്‍റെ പ്രകാശനം പ്രശസ്ത ചലച്ചിത്ര താരം ടൊവിനോ തോമസ് അഖിലേന്ത്യാ പ്രസിഡന്‍റ് പി എ മുഹമ്മദ് റിയാസിന് കൈമാറി നിർവ്വഹിച്ചു. വയനാട് കാട്ടിക്കുളത്ത് നടന്ന ചടങ്ങില്‍ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എ എ റഹീം സ്വാഗതം പറഞ്ഞ ചടങ്ങില്‍ അഖിലേന്ത്യാ പ്രസിഡന്‍റ് പി എ മുഹമ്മദ് റിയാസ്, എസ് കെ സജീഷ് എന്നിവര്‍ സംസാരിച്ചു. യുവാധാര മാനേജര്‍ വി കെ സനോജ് ടൊവനോക്ക് ഉപഹാരം നല്‍കി.

നിലവില്‍ രണ്ടേകാല്‍ ലക്ഷത്തില്‍പ്പരം കോപ്പികള്‍ അച്ചടിക്കുന്ന യുവമാസികയാണ് യുവധാര. കാട്ടിക്കുളം കമ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് റിയാസ്, സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് കുമാര്‍, എസ് കെ സജീഷ്, എ എ റഹീം, കെ റഫീഖ് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Copyright © All rights reserved. | Newsphere by AF themes.