Wed. Feb 26th, 2020

ഹിന്ദുത്വ അജണ്ടക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ യുവജനങ്ങള്‍ രംഗത്ത് വരുന്നത് പ്രതീക്ഷ ഉളവാക്കുന്നതാണെന്ന് സീതാറാം യെച്ചൂരി

1 min read

മോഡി-അമിത് ഷാ കൂട്ടുകെട്ടില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന ഹിന്ദുത്വ അജണ്ടക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ യുവജനങ്ങള്‍ ഒന്നടങ്കം രംഗത്ത് വരുന്നത് പ്രതീക്ഷ ഉളവാക്കുന്നതാണെന്നും സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പാര്‍ശ്വവത്കരിക്കപ്പെട്ട എല്ലാ വിഭാഗം ജനങ്ങള്‍ക്കും എതിരാണ് നടപ്പാക്കാന്‍ ശ്രമിക്കുന്ന ഹിന്ദുത്വ അജണ്ട എന്നും അദ്ദേഹം പറഞ്ഞു. ചെറുവത്തൂരിലേ പൊതുയോഗത്തിലും നീലേശ്വരത്ത് സിപിഐ എം വെസ്റ്റ് ലോക്കല്‍ കമ്മറ്റി ഓഫീസ് ഉദ്ഘാടനവും നിര്‍വഹിച്ചു സംസാരിക്കുകായായിരുന്നു അദ്ദേഹം.

കേരളം ഇന്ന് കാണിക്കുന്ന മാതൃക നാളെ രാജ്യം ഏറ്റെടുക്കുന്ന കാഴ്ചയാണ് കാണുന്നത്. പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് കേരളം കൊണ്ടുവന്ന പ്രമേയം പഞ്ചാബിലും രാജസ്ഥാനിലും നടപ്പാക്കിക്കഴിഞ്ഞു. ബംഗാളിലും തെലങ്കാനയിലും പ്രമേയം നടപ്പാക്കുകയാണ്.13 മുഖ്യമന്ത്രിമാര്‍ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചു.അങ്ങനെ ചെയ്താല്‍ മോഡി-ഷാ കൂട്ടുകെട്ടിന് അവര്‍ ആഗ്രഹിക്കുന്ന പോലെ ജനതയെ ഭിന്നിപ്പിച്ച് മുന്നോട്ടുപോകാനാകില്ല എന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെമ്പാടും നടക്കുന്ന സമരങ്ങളില്‍ സാമൂഹ്യ മാധ്യമങ്ങളെയൊക്കെ മാറ്റിവച്ചുകൊണ്ട് യുവജനങ്ങള്‍ ദേശീയ പതാകയും ഭരണഘടനയും കയ്യിലേന്തി തെരുവിലിറങ്ങുന്ന കാഴ്ചയാണ് കാണുന്നതെന്നും യെച്ചൂരി വ്യക്തമാക്കി.

Leave a Reply

Your email address will not be published.

Copyright © All rights reserved. | Newsphere by AF themes.