Tue. Feb 25th, 2020

നിയമസഭയുടെ പതിനെട്ടാം സമ്മേളനത്തിന്‌ തുടക്കമായി; ഗവർണറെ പ്രതിപക്ഷം തടഞ്ഞു

1 min read

നയപ്രഖ്യാപന പ്രസംഗത്തിന്‌ സഭയിലേക്കെത്തിയ ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാനെ പ്രതിപക്ഷം തടഞ്ഞു. ഗവർണർ ഗോബാക്ക്‌ എന്നെഴുതിയ ബാനറുകളും പ്ലാകാർഡുകളും ഉയർത്തിയാണ്‌ പ്രതിപക്ഷം ഗവർണറെ തടഞ്ഞത്‌. നിയമസഭയെ അവഹേളിച്ച ഗവർണറെ തിരിച്ചുവിളിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

നയപ്രഖ്യാപന പ്രസംഗത്തോടെ പതിനാലാം കേരള നിയമസഭയുടെ പതിനെട്ടാം സമ്മേളനത്തിന്‌ ബുധനാഴ്‌ച തുടക്കമായി. രാവിലെ ഒമ്പതിന്‌ ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു. സാമ്പത്തിക വർഷത്തെ ബജറ്റ്‌ ഫെബ്രുവരി ഏഴിന്‌ ധനമന്ത്രി തോമസ്‌ ഐസക്‌ അവതരിപ്പിക്കും.

സഭാ കവാടത്തിൽ ഗാർഡ്‌ ഓഫ്‌ ഓണർ സ്വീകരിച്ച ശേഷം  ഗവർണറെ മുഖ്യമന്ത്രി പിണറായി വിജയനും സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണനും സ്വീകരിച്ചു. തുടർന്ന്‌ സഭയിലേക്ക്‌  വരുമ്പോഴാണ്‌  പ്രതിപക്ഷം തടഞ്ഞത്‌. അഞ്ച്‌മിനിറ്റിലേറെ പ്രതിപക്ഷം ഗവർണറെ തടഞ്ഞുനിർത്തി. നയപ്യൊപന പ്രസംഗം തുടങ്ങിയപ്പോഴും പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിൽ പ്രതിഷേധിച്ചു. തുടർന്ന്‌ പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചു.

12ന്‌ സഭാ സമ്മേളനം അവസാനിക്കും.30ന്‌ സഭ ചേരില്ല. 31ന്‌ മുൻ മന്ത്രി തോമസ്‌ ചാണ്ടിക്ക്‌ ചരമോപചാരമർപ്പിച്ച്‌ അന്നത്തേക്ക് പിരിയും. നന്ദി പ്രമേയ ചർച്ചയ്‌ക്കും ബജറ്റ് ചർച്ചയ്‌ക്കും മൂന്ന്‌ ദിവസംവീതം നീക്കിവച്ചിട്ടുണ്ട്‌. കടലാസ് രഹിത നിയമസഭ എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ഇ–-നിയമസഭയുടെ ആദ്യഘട്ടത്തിനും ബുധനാഴ്‌ച തുടക്കമാകും.

Leave a Reply

Your email address will not be published.

Copyright © All rights reserved. | Newsphere by AF themes.